റിയാദ്- വന്ദേഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്ന് ബുധനാഴ്ച മുതല്‍ തുടങ്ങുന്ന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി.
ചില സെക്ടറുകളിലേക്ക് ആദ്യ സര്‍വീസിന്റെ ഇരട്ടിയാണിപ്പോള്‍ ഈടാക്കുന്നത്. ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇപ്പോള്‍ 1700 റിയാലിലധികമാണ് ഈടാക്കുന്നത്. കോഴിക്കോട്, കശ്മീര്‍, ഗയ സെക്ടറുകളിലേക്ക് 1600 ആണ് നിരക്ക്.
റിയാദില്‍ നിന്നും ദമാമില്‍ നിന്നും ആദ്യ സര്‍വീസിന് 950 റിയാല്‍ ഈടാക്കിയത് ഇപ്പോള്‍ 1750 ആയി ഉയര്‍ന്നിട്ടുണ്ട്. ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന കോഴിക്കോട്ടേക്ക് റിയാദില്‍ നിന്ന് 1750 റിയാലാണ് നല്‍കേണ്ടത്. ദമാം കൊച്ചി സര്‍വീസിനും 1700 റിയാലിലധികം വരും. പൊതുവെ എല്ലാ സര്‍വീസുകള്‍ക്കും ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. റിയാദില്‍ നിന്ന് കണ്ണൂരിലേക്ക് 1350 റിയാലാണ് ചാര്‍ജ്.