കോഴിക്കോട്- കോവിഡ് സാമൂഹ്യവ്യാപനമുണ്ടാകുമോ എന്ന ആശങ്ക വിദഗ്ദർ പങ്കുവെച്ച സഹചര്യത്തിൽ കേരളത്തിൽ പള്ളികൾ തുറക്കുന്നത് നീട്ടിവെച്ചതായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വ്യക്തമാക്കി. ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുവാദം നൽകിയെങ്കിലും സാമൂഹ്യ വ്യാപനം ഭയപ്പെടുന്ന ഈ ഘട്ടത്തിൽ സംഘടനയുടെ നിയന്ത്രണത്തിലുള്ള പള്ളികൾ അൽപം കൂടി കഴിഞ്ഞ് തുറന്ന് പ്രവർത്തിച്ചാൽ മതിയെന്ന് വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദു ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അഷറഫ് എന്നിവർ അറിയിച്ചു.