അസീര്‍- കരുനാഗപ്പള്ളി സ്വദേശി കളീക്കല്‍ എം. സുബൈര്‍ അസീറിലെ ബാരിക്കില്‍ കുഴഞ്ഞു വീണു മരിച്ചു. ബാരിക്കിലെ ജീവകാരുണ്യ പ്രവര്‍ത്തകനും കെ.എം.സി.സിചെയര്‍മാനുമായിരുന്നു.
മജാരിദക്കടുത്തുള്ള ബാരിക്കില്‍ അലൂമിനിയം വര്‍ക്ക് ഷോപ്പ് നടത്തിവരികയായിരുന്നു. 33 വര്‍ഷമായി ബാരിക്കിലുള്ള സുബൈറിനെ അറിയാത്ത സ്വദേശികളും വിദേശികളും ചുരുക്കമാണ്. തൊഴിലാളികളും സ്‌പോണ്‍സര്‍മാരും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആദ്യം തേടി എത്തിയിരുന്നത് സുബൈറിനെയായിരുന്നു. ഇദ്ദേഹം ഇടപെട്ടുതീര്‍പ്പാക്കിയ നിരവധി കേസുകളുണ്ട്. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന സുരക്ഷാ പദ്ധതിക്ക് നേതൃത്വം നല്‍കിയിരുന്നു.
ഭാര്യ: ഷക്കീല. മകള്‍-സുല്‍ത്താന ഫാത്തിമ. സഹോദരങ്ങള്‍- ഇസ്മായില്‍ ,ജമാല്‍ കുട്ടി ,സക്കരിയ്യ ,ഹുസൈന്‍ ,പൂക്കുഞ്ഞു, ആയിഷാബീവി. മൃദദേഹംബാരിക്ക്ആശുപത്രി മോര്‍ച്ചറിയിലാണ്. കെ എം സി സി നേതാക്കളായ മുസ്തഫ വെളിമുക്ക്,ശംസുദ്ധീന്‍ തിരൂര്‍ ,അബൂബക്കര്‍ ചേലേമ്പ്ര ,ശറഫുദ്ധീന്‍, ബന്ധുക്കളായ ആരിഫ്,ഹുസൈന്‍ തുടങ്ങിയവര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട് .