തായിഫ്- ഹദ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് പിഞ്ചു ബാലൻ അടക്കം എട്ടു പേർ മരണപ്പെട്ടു. ഇന്നലെ പുലർച്ചെയാണ് അപകടം. ലോറിക്കടിയിൽ പെട്ട് തകർന്ന കാറിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസ് അധികൃതരാണ് പുറത്തെടുത്തത്. കാർ യാത്രക്കാരായ ഏഴു പേർ സംഭവസ്ഥലത്തു വെച്ച് തന്നെ അന്ത്യശ്വാസം വലിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലൻ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടതെന്നും തായിഫ് റെഡ് ക്രസന്റ് വക്താവ് ശാദി അൽസുബൈത്തി അറിയിച്ചു.