തിരുവനന്തപുരം- വിദേശത്തുനിന്ന് എത്തുന്നവർ ഒരാഴ്ച സർക്കാർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിച്ചു. വീടുകളും ക്വാറന്റീൻ കേന്ദ്രങ്ങളാക്കി സർക്കാർ ഉത്തരവിറക്കി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ കേന്ദ്രങ്ങളാക്കി പരിഗണിക്കണമെന്നാണ് ഉത്തരവ്. കേന്ദ്ര സർക്കാറിന്റെ മാർഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീടുകളിൽ ക്വാറന്റീൻ അനുവദിക്കുന്നതോടെ സർക്കാരിന്റെ ചെലവ് ഗണ്യമായി കുറയും.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക