Sorry, you need to enable JavaScript to visit this website.

ടിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കോൺസുലേറ്റിലേക്ക് വരേണ്ടതില്ല-കോൺസുൽ ജനറൽ

ദുബായ്- ഇന്ത്യയിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രവാസികൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് വരേണ്ടതില്ലെന്ന് കോൺസുൽ ജനറൽ വിപുൽ. തൊഴിലാളികളടക്കം നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ ടിക്കറ്റുമായി ബന്ധപ്പെട്ട് കോൺസുലേറ്റിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് കോൺസുൽ ജനറൽ വീഡിയോ സന്ദേശം ട്വീറ്റ് ചെയ്തത്.

നാട്ടിലേക്ക് മടങ്ങേണ്ടവർ ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് വേണ്ടത്. അർഹരായവർക്ക് മുൻഗണനാ ക്രമത്തിൽ ടിക്കറ്റ് അനുവദിക്കും. ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ ഫോണിലൂടെയും ഇ മെയിൽ വഴിയും അർഹരായവരെ അറിയിക്കും. മറ്റ് സംശയങ്ങൾക്കും കോൺസുലേറ്റുമായി ഇമെയിൽ, ഫോൺ എന്നിവ വഴി ബന്ധപ്പെടാം. ഈ പ്രത്യേക സാഹചര്യത്തിൽ കോൺസുലേറ്റിലേക്ക് എത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് കോൺസുൽ ജനറൽ പറഞ്ഞു.

 എല്ലാവരെയും മുൻഗണന അനുസരിച്ച് ഇന്ത്യയിലെത്തിക്കുമെന്നും കോൺസുലേറ്റിന് മുമ്പിലെ ആൾക്കൂട്ടം സാമൂഹിക അകലം പോലുള്ള കൊവിഡ് മുൻകരുതലുകൾ പാലിക്കുന്നതിന് തടസ്സമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest News