കൊച്ചി- നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച സംഭവത്തില്‍ സുനിക്ക് നേരിട്ടു ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, സുനി ഓട്ടേറെ കേസുകളില്‍ പ്രതിയാണെന്നും വിലയിരുത്തി.
കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം വിശദമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.