Sorry, you need to enable JavaScript to visit this website.

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; മരണം മഞ്ചേരി മെഡിക്കൽ കോളേജിൽ

മലപ്പുറം- കോവിഡ് ബാധിച്ച് കേരളത്തിൽ ഒരാൾ കൂടി മരിച്ചു. പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ(61)യാണ് മരിച്ചത്. മെയ് 21ന് മുംബൈയിൽനിന്ന് എത്തിയതായിരുന്നു ഇവർ. കുടുംബസമേതമായിരുന്നു മുംബൈയിൽനിന്ന് കേരളത്തിലേക്ക് വന്നത്. ഹൃദയാഘാതമാണ് മരണകാരണം.ന്യൂമോണിയയും ബാധിച്ചിരുന്നു.   ഇദ്ദേഹത്തിന്റെ രണ്ടു പേരക്കുട്ടികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മകന്റെ ഭാര്യക്കും കോവിഡ് ബാധയേറ്റു. ഇവരും ചികിത്സയിലാണ്.

കോവിഡ്: മഞ്ചേരിയിൽ മരിച്ചത് സന്തോഷ് ട്രോഫി മുൻ താരം
 

Latest News