റിയാദ്- ജിദ്ദയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വൈകീട്ട് മൂന്നു മണിവരെ പ്രവര്‍ത്തിക്കാമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു. കര്‍ഫ്യൂ സമയം വൈകീട്ട് മൂന്നു മുതല്‍ രാവിലെ ആറുവരെയാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. സ്ഥാപനങ്ങള്‍ക്ക് നേരത്തെ ആരോഗ്യവകുപ്പ് നിര്‍ബന്ധമാക്കിയ എല്ലാ വ്യവസ്ഥകളും പിന്തുടരണം.
എന്നാല്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ മാനേജര്‍മാര്‍ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രം ഓഫീസിലെത്തിയാല്‍ മതി. അല്ലാത്ത ജീവനക്കാര്‍ എത്തേണ്ടതില്ല. മക്കയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കും. മന്ത്രാലയം അറിയിച്ചു.