കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷായും കേസിലെ പ്രതി ദിലീപിന്റെ ഭാര്യയായ നടി കാവ്യാ മാധവനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പോലീസ് തങ്ങളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്. കാവ്യയെ ചോദ്യം ചെയ്യാന്‍ പോലീസ് നീക്കം നടത്തുന്നതിനിടെയാണിത്. ഈ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ കോടതിയെടുക്കുന്ന തീരുമാനം ദിലീപിന്റെ ജാമ്യാപേക്ഷയിലും നിര്‍ണായകമാകും. നളെയാണ് ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നത്.
നേരത്തെ കോടതി ആവശ്യപ്പെട്ടതു പ്രകാരം കേസിന്റെ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നമുള്ള വാദവുമായാണ് നാദിര്‍ഷ നേരത്തെ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയാണ് കാവ്യ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ ഇരുവരേയും പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.
കേസിലെ മുഖ്യപ്രതി സുനിര്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിശദമായി വാദം കേള്‍ക്കും. സുനിയുടെ ക്രമിനല്‍ പശ്ചാത്തലം വിശദമാക്കുന്ന റിപ്പോര്‍ട്ടം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും.