റിയാദ്- കണ്ണൂർ ഇടക്കാട് ഏഴര തയ്യിൽ മുസ്തഫ (52) റിയാദിൽ നിര്യാതനായി. റിയാദിൽ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. 20 വർഷമായി റിയാദിലുണ്ട്. 20 ദിവസമായി റബ് വ അമീർ മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരിച്ചത്. ഭാര്യ: സമീറ. മക്കൾ: ഇസ്മായീൽ, മുബശ്ശിർ, ശഹ്ന, ഷെറിൻ. ഖബറടക്ക നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഖമറുദ്ദീൻ ഏഴര എന്നിവർ രംഗത്തുണ്ട്.