ഷാര്‍ജ- ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ റെസ്റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍, ബേക്കറികള്‍ തുടങ്ങി എല്ലാ ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റി നിര്‍ദേശിച്ചു.
പൊതുജനാരോഗ്യവും സുരക്ഷയും ആഉറപ്പുവരുത്തുന്നതിനായി സ്ഥിരമായ നിരീക്ഷണ ക്യമാറകള്‍ സ്ഥാപിക്കണമെന്ന് എമിറേറ്റില്‍ ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും നിഷ്‌കര്‍ഷിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
സ്ഥാപനങ്ങളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവ ഇതിലൂടെ ഉറപ്പാക്കുമെന്ന് ഷാര്‍ജ മുനിസിപാലിറ്റി ഡയറക്ടര്‍ ജനറല്‍ സാബിത് അല്‍ തരീഫി പറഞ്ഞു. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി എമിറേറ്റിലെ എല്ല ഭക്ഷ്യ സ്ഥാപനങ്ങളും സ്ഥിരമായ നിരീക്ഷണ ക്യമാറകള്‍ സ്ഥാപിക്കണമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി തീരുമാനമെടുത്തിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന എല്ലാ ഔട്ട്‌ലെറ്റുകളിലും ഈ ക്യാമറകള്‍ സ്ഥാപിക്കണമെന്നും മുനിസിപാലിറ്റിക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും അല്‍ തരീഫി പറഞ്ഞു.