തിരുവനന്തപുരം- കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് തെളിയിച്ച് പുതിയ റിപ്പോര്‍ട്ട്. 111 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.അമ്പത് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 48 പേര്‍ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരുമാണ്.പത്ത് പേര്‍ക്ക് സമ്പര്‍ക്കമാണ് വൈറസ് ബാധയ്ക്ക് ഇടയാക്കിയത്.ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
വൈറസ് ബാധിച്ചവരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. അതേസമയം ഇന്ന് 22 പേര്‍ കോവിഡ് മുക്തരായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.പാലക്കാട് ജില്ലയില്‍ മാത്രം 40 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം -18,പത്തനംതിട്ട-11,എറണാകുളം-10,തൃശൂര്‍-8,തിരുവനന്തപുരം-5,ആലപ്പുഴ-5,കോഴിക്കോട്-4,ഇടുക്കി-3,കൊല്ലം-2,വയനാട്-3,കോട്ടയം-1,കാസര്‍കോട് -1 എന്നിങ്ങനെയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ നില.
രോഗികളില്‍ മഹാരാഷ്ട്രയില് നിന്ന് തിരിച്ചെത്തിയ 25 പേരും തമിഴ്‌നാട്ടില്‍ നി്ന്ന് എത്തിയ പത്ത് പേരും ഉള്‍പ്പെടുന്നു. ഇതുവരെ 1697 പേര്‍ക്കാണ് കേരളത്തില്‍ വൈറസ് ബാധയുണ്ടായത്. ഇതില്‍ 967 പേര്‍ ചികിത്സയിലുണ്ട്. 1545 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടെന്നും സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍ 128 ആയി ഉയര്‍ന്നതായും മുഖ്യമന്ത്രി അറിയിച്ചു.