Sorry, you need to enable JavaScript to visit this website.

ഇന്നത്തെ ഖുതുബക്ക് വിഷയം കൊറോണ മുൻകരുതലുകൾ

റിയാദ് - രാജ്യത്തെ മസ്ജിദുകളിൽ ഇന്ന് നടക്കുന്ന ജുമുഅ നമസ്‌കാരത്തിലെ ഉദ്‌ബോധന പ്രസംഗത്തിൽ (ഖുതുബ) കൊറോണ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളെ കുറിച്ചായിരിക്കണം ഉദ്‌ബോധിപ്പിക്കേണ്ടതെന്ന് മുഴുവൻ ഖതീബുമാർക്കും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ് ദുല്ലത്തീഫ് ആലുശൈഖ് നിർദേശം നൽകി. സമൂഹത്തിൽ അവബോധം വളർത്താൻ ഇസ്‌ലാമികകാര്യ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെയും ഇക്കാര്യത്തിൽ മന്ത്രാലയം വഹിക്കുന്ന ഫലപ്രദമായ പങ്കിന്റെയും ഭാഗമായാണ് ഖുതുബയിൽ കൊറോണ മുൻകരുതൽ നടപടികളെ കുറിച്ച് പ്രതിപാദിക്കാനും വിശദീകരിക്കാനും മന്ത്രി നിർദേശം നൽകിയത്. കൊറോണ വ്യാപനം തടയാൻ ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച മുൻകരുതൽ നടപടികളെയും മാർഗനിർദേശങ്ങളെയും കുറിച്ച് വിശ്വാസികളെ ഉണർത്തുന്നതിൽ ജുമുഅ ഖുതുബകൾക്ക് വലിയ പ്രാധാന്യമുണ്ട്. 

Latest News