Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്ത്യൻ സ്‌കൂൾ: അന്വേഷണമാവശ്യപ്പെട്ട് നിവേദനം 

ജിദ്ദ- ജിദ്ദ ഇന്ത്യൻ സ്‌കൂളിലെ സാഹചര്യത്തെ കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് കെ.എസ്.യു നിവേദനം സമർപ്പിച്ചു. ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ കഴിഞ്ഞ ദിവസം വാർഷിക അവധിയിൽ ആയിരുന്ന ക്ലർക്കിനെ നിർബന്ധപൂർവം സ്‌കൂളിലേക്ക് മുതിർന്ന ഉദ്യോഗസ്ഥൻ വിളിച്ചുവരുത്തുകയായിരുന്നു. ക്ലർക്ക് രോഗബാധയാൽ നിരീക്ഷണത്തിലാണ്. ഇയാളോട് സി.ബി.എസ്.ഇ എക്‌സാം പേപ്പറുമായി ബന്ധപ്പെട്ട ജോലിയിൽ സഹായിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ക്ലർക്ക് സ്‌കൂളിലെ മറ്റു സ്റ്റാഫുമായും അടുത്ത് ഇടപഴകിയിരുന്നു അന്നേ ദിവസം അഡ്മിഷനും ഫീസ് സംബന്ധമായ കാര്യങ്ങൾക്കുമായി നിരവധി രക്ഷിതാക്കൾ വരികയും ചെയ്തിരുന്നു. ഇതേ ക്ലർക്കിന്റെ റൂമിൽ താമസിക്കുന്ന സെക്യൂരിറ്റി ജീവനക്കാരനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഗവണ്മെന്റ് നിർദേശിക്കുന്ന യാതൊരുവിധ സുരക്ഷാ മുൻകരുതലും പാലിക്കാതെയാണ് സ്റ്റാഫിനെ സ്‌കൂൾ അങ്കണത്തിൽ പ്രവേശിപ്പിച്ചിരുന്നത്. ഇത് തികഞ്ഞ അനാസ്ഥയാണെന്ന് സ്‌കൂൾ പൂർവ വിദ്യാർത്ഥിയും കെ.എസ്.യു സംസ്ഥാന കോർഡിനേറ്ററുമായ അഫ്ഫാൻ റഹ്മാൻ കുറ്റപ്പെടുത്തി. 


കുറ്റക്കാർക്കെതിരിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ അംബാസഡറും സ്‌കൂൾ രക്ഷാധികാരിയുമായ ഡോക്ടർ ഔസാഫ് സഈദ്, കോൺസൽ ജനറൽ നൂർ റഹ്മാൻ ഷെയ്ഖ്, സ്‌കൂൾ ഒബ്‌സർവർ മനീഷ് നാഗ്പാൽ തുടങ്ങിയവർക്ക് നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പരാതി സമർപ്പിച്ചു.
 

Latest News