Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ 94 പേര്‍ക്ക് കൂടി കൊറോണ; മൂന്ന് മരണം

തിരുവനന്തപുരം: കേരളത്തില്‍ 94 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 39 പേര്‍ കോവിഡ് മുക്തരായിട്ടുണ്ട്. ഇന്ന് മാത്രം സംസ്ഥാനത്ത് മൂന്ന് കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ മൂലം മരണപ്പെടുന്നവരുടെ എണ്ണം പതിനാലായി ഉയര്‍ന്നു. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 37 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.ഏഴ് പേര്‍ക്ക് സമ്പര്‍ക്കമാണ് അസുഖകാരണം. 

പത്തനംതിട്ട-14,കോഴിക്കോട്-10,കാസര്‍ഗോഡ്-12,ആലപ്പുഴ-8,മലപ്പുറം-8 പേര്‍ക്കും ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ വലിയ ആള്‍ക്കൂട്ടം പാടില്ലെന്നും സര്‍ക്കാര്‍ വൃക്തമാക്കിയിട്ടുണ്ട്.അതേസമയം കേരളത്തില്‍ ഇത് എങ്ങിനെ നടപ്പാക്കണമെന്ന് അഭിപ്രായം ആരായാന്‍ മതസ്ഥാപനങ്ങള്‍,സംഘടനാ ഭാരവാഹികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ചര്‍ച്ചയില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും മുതിര്‍ന്ന പൗരന്മാര്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും നടപടിയെടുക്കാമെന്ന് ഭാരവാഹികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ചര്‍ച്ചയില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും ആവശ്യങ്ങളും കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനാനുമതി വേണമെന്നാണ് പൊതുവില്‍ ഉയര്‍ന്ന ആവശ്യം. പത്ത് വിശ്വാസികളെ വീതം ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം. തീര്‍ത്ഥം,അന്നദാനം,ചോറൂണ് തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കാമെന്നും ബോര്‍ഡ് അറിയിച്ചു.അതേസമയം ശബരിമലയുടെ കാര്യത്തില്‍ പ്രത്യേക യോഗം വിളിക്കാനാണ് തീരുമാനം.


 

Latest News