Sorry, you need to enable JavaScript to visit this website.

കോവിഡ് പോരാളികള്‍ക്ക് അരലക്ഷം സൗജന്യ വിമാനടിക്കറ്റുകളുമായി ജസീറ എയര്‍വേയ്സ്

കുവൈത്ത് സിറ്റി- കുവൈത്തില്‍ കോവിഡിനെതിരെ പൊരുതുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50,000 സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് കുവൈത്തിലെ ജസീറ എയര്‍വേസ് പ്രഖ്യാപിച്ചു. 2021 അവസാനം വരെ സാധുതയുള്ള ടിക്കറ്റുകളായിരിക്കും നല്‍കുന്നത്. കുവൈത്ത്  അമീറിന്റെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം എന്ന് അല്‍ജസീറ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മര്‍വാന്‍ ബൂദായി പറഞ്ഞു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച ശേഷം ലഭ്യത അനുസരിച്ച് ഈ സൗജന്യ യാത്രാ ടിക്കറ്റുകള്‍ ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News