Sorry, you need to enable JavaScript to visit this website.

ബ്രിട്ടനില്‍  കുടുങ്ങിയ രണ്ടു മക്കളെ നാട്ടിലെത്തിക്കാന്‍  ഹൈക്കോടതിയെ സമീപിച്ച്  തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍

കൊച്ചി-കോവിഡ് കാലത്തു വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ കടുത്ത ദുരിതത്തിലാണ് കഴിയുന്നത്. കോളേജ് ഹോസ്റ്റലുകളിലും റെന്റല്‍ ഹോമുകളിലും കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ കോളേജുകളും ഹോസ്റ്റലുകളും പൂട്ടിയതോടെ നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങി. പല വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം പോലുമില്ലാത്ത അവസ്ഥയാണ്. നാട്ടിലേക്ക് തിരിച്ചുപോകാനും കഴിയുന്നില്ല പലര്‍ക്കും വീടുകള്‍ ഒഴിയാനും നിര്‍ദ്ദേശം കിട്ടിയിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ രണ്ടു മക്കളും ബ്രിട്ടനില്‍ കുടുങ്ങിയെന്നറിയിച്ച് തൃശൂരിലെ ബിസിനസുകാരനും ഭാര്യയും മക്കളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മൂത്തമകന്‍ ബോണ്‍മൗത്തിലെ താമസ സ്ഥലത്ത് കുടുങ്ങി. ഇളയ മകനായ എ ലെവല്‍ വിദ്യാര്‍ത്ഥിയോട് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദ്ദേശിച്ചതോടെ ആശങ്കയിലും. രണ്ടു മക്കളേയും നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാണ് തൃശൂര്‍ ദമ്പതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനാവശ്യമായ ചെലവ് ഇവര്‍ വഹിക്കാമെന്നും ഹര്‍ജിയില്‍ പറയുന്നു.
തൃശൂര്‍ കാടശ്ശേരി ക്ലേഫിന്‍ഗേഴ്‌സ് പോട്ടറി ഉടമകളായ സുരേഷ് സുബ്രഹ്മണ്യനും ഭാര്യ ഹസീന ഹസ്സനുമാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് അനു ശിവരാമന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി ഹര്‍ജി മാറ്റിയിരിക്കുകയാണ് .
 

Latest News