റിയാദ്- യെമനില്‍നിന്ന് ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കി തൊടുത്ത മിസൈല്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. ഹൂത്തികള്‍ക്കെതിരായ സൈനിക നടപടിയുടെ പ്രധാന വ്യോമതാവളം ഖമീസിലാണ്.
സൗദി ദേശീയ ദിനം ആഘോഷിച്ച ശനിയാഴ്ച രാത്രി വൈകിയാണ് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. ആളപായമോ നാശനഷ്ടമോ ഇല്ലാതെ സഖ്യസേന മിസൈല്‍ പ്രതിരോധിച്ചു. യെമന്‍ അതിര്‍ത്തിക്കകത്തുനിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് സൗദി റോയല്‍ എയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചതായും എസ്.പി.എ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് മിസൈല്‍ വിക്ഷേപണ കേന്ദ്ര ലക്ഷ്യമിട്ടതായും സഖ്യസേന അറിയിച്ചു.