തിരുവനന്തപുരം- ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 19 ഡോക്ടർമാർ നിരീക്ഷണത്തിൽ. വൈദികനുമായി അടുത്തിടപഴകിയ മെഡിക്കൽ കോളജിലെ 10 ഡോക്ടർമാരും പേരൂർക്കട ആശുപത്രിയിലെ ഒൻപത് ഡോക്ടർമാരുമാണ് നിരീക്ഷണത്തിൽപോയത്.
13 ജീവനക്കാരും നിരീക്ഷണത്തിലുണ്ട്. പേരൂർക്കട ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. വൈദികന് എവിടെനിന്നാണ് രോഗം പകർന്നതെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒന്നര മാസമായി മെഡിക്കൽ കോളജിലും പേരൂർക്കട ആശുപത്രിയിലും ചികിൽസയിലായിരുന്നു. ഇവിടെ നിന്നാകും രോഗം പകര്‍ന്നത് എന്ന സംശയമാണ് ബന്ധുക്കള്‍ക്ക്.
വാഹനാപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് ഏപ്രിൽ 20നാണ് നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വർഗീസിനെ (77) തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധയുണ്ടായിരുന്നുവെന്ന പരിശോധന ഫലം പുറത്തുവന്നത്.