കാസര്‍കോട്- വാക്കുതര്‍ക്കത്തിനിടെ പഞ്ചായത്ത് സെക്രട്ടറി യു.ഡി ക്ലര്‍ക്കിന്റെ മുഖത്ത് തുപ്പിയെന്ന പരാതിയെ ചൊല്ലി വിവാദം കൊഴുക്കുന്നു. യു.ഡി ക്ലാര്‍ക്ക് കൊല്ലം സ്വദേശി രാജ്മോഹനാണ് ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയത്. കോവിഡ് വൈറസ് പടരുന്ന സാഹചര്യമുണ്ടാക്കുന്ന വിധം പഞ്ചായത്ത് സെക്രട്ടറി തന്റെ ദേഹത്ത് തുപ്പിയെന്നാണ് രാജ്മോഹന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ നിലനില്‍ക്കെ പഞ്ചായത്ത് സെക്രട്ടറിക്ക് പനിയും ബാധിച്ചു. ഇതോടെ സെക്രട്ടറിയുടെ സ്രവം ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനക്കയച്ചിരിക്കുകയാണ്. പരാതി സംബന്ധിച്ച് പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു.