കൊണ്ടോട്ടി- നിയന്ത്രണങ്ങള്‍ക്ക് വിധേയമായെങ്കിലും ഇന്ത്യയില്‍നിന്നുള്ളവര്‍ക്കു ഈ വര്‍ഷം ഹജിന് സൗകര്യമൊരുക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍, സൗദി ഭരണാധികാരികളുമായി അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.
ഇതു സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് എം.പി ഇ-മെയില്‍ സന്ദേശം അയച്ചു. ലോകത്തിലെ ചില രാജ്യങ്ങള്‍ ഈ ആവശ്യവുമായി സൗദി സര്‍ക്കാരിനെ സമീപിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞതായും കത്തില്‍ പറഞ്ഞിട്ടുണ്ട്. സൗദിയില്‍ നിന്നു അനുമതി ലഭിക്കുകയാണെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ തുടങ്ങാന്‍ ഇനിയും വൈകരുത്. അനുമതി ലഭിക്കുന്നപക്ഷം ഹജ് യാത്രക്കാവശ്യമായ സംവിധാനങ്ങള്‍ ഈ സമയത്തിനുള്ളില്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും എം.പി കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.
ഹജ് സര്‍വീസുകള്‍ ജൂണ്‍ 26 ന് ആരംഭിക്കണമെന്നിരിക്കെ ഇന്ത്യയില്‍നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുളള നിയന്ത്രണം ജൂലൈയിലേക്ക് നീട്ടിയിരിക്കുകയാണ്.