വടക്കാഞ്ചേരി- റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പാലക്കാട് പാലന ഹോസ്പിറ്റലില്‍നിന്നു രോഗിയുമായി വന്ന ആംബുലന്‍സ് മറിഞ്ഞ് പാലന ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് കോട്ടയം തൃഹോതമംഗലം വട്ടുകളത്തില്‍ ജിബു മോന്‍(34) മരിച്ചു.
ഗുരുതര പരിക്ക് പറ്റിയ പാലക്കാട് ഓടനൂര്‍ ചെങ്ങോട് സീത(40), ഷിജു(27), നിസ്സാര പരിക്കുപറ്റിയ അനിത(22) എന്നിവരെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വണ്ടിയില്‍ ഉണ്ടായിരുന്ന റെജികുമാര്‍(26), ഉണ്ണികൃഷ്ണന്‍(28), ആംബുലന്‍സ് െ്രെഡവര്‍ അജയന്‍ (34) എന്നിവരെ മറ്റൊരു ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.