Sorry, you need to enable JavaScript to visit this website.

വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച സംഭവം; വിദ്യാഭ്യാസ വകുപ്പ് സമ്പൂർണ പരാജയം- മുനവ്വറലി തങ്ങൾ

വളാഞ്ചേരി- ജൂൺ ഒന്നിന് സ്കൂൾ ആരംഭിക്കുമ്പോഴേക്ക് യാതൊരു  മുന്നൊരുക്കവും ഇല്ലാതെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത് തെറ്റായ നടപടിയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ്  പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മതിയായ  ബോധവൽക്കരണമോ സൗകര്യങ്ങളോ സർക്കാർ ഒരുക്കാതെ നടത്തിയ എടുത്തു ചാട്ടത്തിന്റെ പരിണിത ഫലമാണ്  മിടുക്കിയായ ഒരു വിദ്യാർത്ഥിനിയുടെ ദാരുണ അന്ത്യത്തിൽ കലാശിച്ചത്.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് അപലപനീയമാണ്.
സജ്ജീകരണങ്ങൾ ഒന്നുമില്ലാതെ ഓൺലൈൻ ക്ലാസ് ആരംഭിച്ചത് മൂലം നിരവധി വിദ്യാർത്ഥികളാണ് മാനസിക സംഘർഷം അനുഭവിക്കുന്നത്.
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇത്തരം സൗകര്യങ്ങൾ ഒന്നുമില്ലെന്ന് നേരത്തെ ബോധ്യമായിട്ടും സർക്കാർ നിഷ്ക്രിയമായി നോക്കി നിൽക്കുകയായിരുന്നു.  
ഇത് കേരളത്തെ ഒന്നടങ്കം ത്തെട്ടിച്ച  സംഭവമാണ്.
അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ്  വരുത്തുന്നതിൽ  വിദ്യാഭ്യാസ വകുപ്പ് വൻ പരാജയമാണ്.ഇനിയെങ്കിലും  ആവശ്യമായ  മുന്നൊരുക്കങ്ങൾ നടത്തി
ഇത്തരം അപാകതകൾ  പരിഹരിക്കാൻ യുദ്ധകാലടി  സ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും തങ്ങൾ പറഞ്ഞു.ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി  പിതാവ്  മുനവ്വറലി തങ്ങളോട് പറഞ്ഞു. പണം ഇല്ലാത്തതിനാല്‍ കേടായ ടി.വി നന്നാക്കാന്‍ ദേവികയുടെ അഛന് കഴിഞ്ഞിരുന്നില്ല. ക്ലാസുകള്‍ കാണുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദ്, പി.വി. അഹ്മദ് സാജു എന്നിവർ തങ്ങൾക്കൊപ്പമുണ്ടായിരുന്നു.

Latest News