ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സൂം ആപ്പ് വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വീഡിയോകളും പ്രസന്റേഷനുകളും ലഭ്യമാക്കി.
വെര്‍ച്വല്‍ ക്ലാസുകള്‍ തുടരുമ്പോള്‍ തന്നെ എന്‍.സി.ആര്‍.ടി, സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ വിദഗ്ധര്‍ തയാറാക്കിയ പഠന സാമഗ്രികള്‍ വിദ്യാര്‍ഥികള്‍ക്ക് സഹായകമാകുമെന്ന് പ്രിന്‍സിപ്പല്‍ മുസഫര്‍ ഹസന്‍ പറഞ്ഞു.
ഒന്നാം ക്ലാസ് മുതല്‍ എട്ടു വരെയുള്ള പാഠ ഭാഗങ്ങളില്‍ ചില വ്യത്യാസമുണ്ടാകുമെങ്കിലും ഒമ്പത് മുതല്‍ 12 വരെയുള്ള ഭാഗങ്ങള്‍ ഇന്ത്യന്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുളളതാണെന്ന് അദ്ദേഹം സര്‍ക്കുലറില്‍ അറിയിച്ചു.
വെബ്‌സൈറ്റ് സന്ദര്‍ശിക്കാം