കൊച്ചി- ഓൺലൈൻ ക്ലാസുകളുടെ പേരിൽ കേരളത്തിൽ വിദ്യാർഥികൾക്കിടയിൽ വിവേചനം ഉണ്ടാകാൻ പാടില്ലെന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ എം.എൽ.എ. ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമത്തിൽ പത്താം ക്ലാസ്സുകാരിയായ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതിന്റെ പശ്ചാതലത്തിലായിരുന്നു പ്രസ്താവന. എല്ലാ എം.എൽ.എ മാരുടെയും ആസ്തി വികസന ഫണ്ടിൽ നിന്ന് തുക സമാഹരിച്ച് സർക്കാർ നേരിട്ട് 2.60 ലക്ഷം കുട്ടികൾക്ക് ഫോണോ, ടാബോ ഒരുമിച്ച് വാങ്ങിക്കണം. ഇത്രയധികം ഫോൺ ഒന്നിച്ചുവാങ്ങുമ്പോൾ പകുതി വിലക്ക് ലഭിക്കുമെന്നും അത് കുട്ടികൾക്ക് നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.