കല്‍പ്പറ്റ- വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് രാഹുല്‍ഗാന്ധി. ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.ഇതേതുടര്‍ന്നാണ് ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കാന്‍ രാഹുല്‍ഗാന്ധി തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാകളക്ടര്‍ക്കും അദ്ദേഹം കത്ത് നല്‍കി.
ഇന്നലെ മുതല്‍ ആരംഭിച്ച കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ സംസ്ഥാനത്ത് കുറഞ്ഞത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനുള്ള സംവിധാനങ്ങളില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചത്.സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത സാധാരണക്കാരുടെ മക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കാത്ത സാഹചര്യത്തിന് പരിഹാരം കാണണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.