Sorry, you need to enable JavaScript to visit this website.

ഹാദിയയുടെ അവസ്ഥ ഗുരുതരമെന്ന് 

കൊച്ചി- മതംമാറിയതിന്റെ പേരിൽ വീട്ടുതടങ്കലിലായ ഹാദിയയുടെ അവസ്ഥ ഗുരുതരമാണെന്ന്. ഹാദിയയുടെ വീട്ടിലെത്തിയ സംഘമാണ് വെളിപ്പെടുത്തൽ നടത്തിയത്. ഹാദിയയെ കാണാനെത്തിയ സംഘത്തിന് ഹാദിയയെ കാണാൻ അച്ഛൻ അശോകൻ അനുവദിച്ചില്ല. വീട്ടിന്റെ അകത്ത് കയറാനോ ഹാദിയയോട് സംസാരിക്കാനോ അനുവദിച്ചില്ല. 
ഡോ വി.സി ഹാരിസ്, സണ്ണി കപിക്കാട്, എലിസബത്ത് ഫിലിപ്പ്, അഡ്വ. അനിലാ ജോർജ്, വി.ഡി ജോസ്, പത്രപ്രവർത്തക ഷാഹിന നഫീസ എന്നിവരാണ് ഹാദിയയുടെ വീട്ടിൽ പോയത്. ഹാദിയയുടെ അച്ഛൻ കടുത്ത വൈകാരിക സമ്മർദ്ദത്തിനടിപ്പെട്ടാണ് സംസാരിക്കുന്നതെന്നും സംഘം പറഞ്ഞു. സംഘത്തിന് വീട് കാണിച്ചുതരാൻ കൂടെ വന്നപരിഷത് പ്രവർത്തകൻ അമൃത് ലാലിനെ രൂക്ഷമായ ഭാഷയിൽ അശോകൻ നേരിട്ടെന്നും സംഘം ആരോപിക്കുന്നു.  സ്ഥാപിത താത്പര്യക്കാരുടെ നിയന്ത്രണത്തിൽനിന്ന് ആ കുടുംബത്തെ ഒന്നടങ്കം മോചിപ്പിക്കണമെന്ന് സംഘം പറഞ്ഞു. 

സുപ്രീം കോടതിയുടെ പരിഗണയിലുള്ള ഒരു കേസിലെ കക്ഷികളെ കാണാൻ ആർക്കും അവകാശമില്ല എന്ന് കള്ളം പറഞ്ഞ്, വരുന്നവരെ മുഴുവൻ ഭീഷണിപ്പെടുത്തുകയാണ് പോലീസ്. സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസാണ് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നതെന്നും ഷാഹിന ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 
അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി സമർപ്പിച്ചു. ഹാദിയയുടെ മാനസിക ,ശാരീരിക ആരോഗ്യ സ്ഥിതി വിലയിരുത്താനായി അടിയന്തിരമായി ഒരു മെഡിക്കൽ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെട്ടു.
 

Latest News