ദമാം- ദമാം സോക്കര്‍ അക്കാദമി ട്രയ്‌നികളും കോച്ചുമാരും രക്ഷിതാക്കളും സൗദി ദേശീയ ദിനം കെയ്ക്ക് മുറിച്ചും ദേശീയ ഗാനാമലപിച്ചും ആഘോഷിച്ചു. അല്‍ഖോബാറിലെ അല്‍ഗുസൈബി ഗ്രൗണ്ടില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ ഡി.എസ്.എ സ്ഥാപകന്‍ കണ്ണൂര്‍ അബ്ദുറഫീഖ് കെയ്ക്ക് മുറിച്ചു. കോച്ച് നൂര്‍ ബര്‍സായി ദേശീയ ഗാനാലാപനത്തിന് നേതൃത്വം നല്‍കി.
ദേശീയ പതാകയുമായി ട്രയ്‌നികള്‍
ഡി.എസ്.എ പ്രസിഡന്റ് നൗഷാദ്, കോച്ച് റാസില്‍, വൈസ് പ്രസിഡന്റ് അസ്‌ലം, സലീം, മുഹമ്മദ് മുനീര്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവരും ട്രയ്‌നികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു.