ജിദ്ദ- കോവിഡ് ബാധിച്ച് ജിദ്ദ മഹ്്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി കുറിച്ചി പുത്തന്‍പറമ്പില്‍ ജോര്‍ജ്-മേരി ദമ്പതികളുടെ മകള്‍ സിമി ജോര്‍ജ് (45) നിര്യാതയായി. തിരുവല്ല കോരത്തോട് പരിയാരത്ത് വീട്ടില്‍ സുരേഷ് ആനന്ദ് ആണ് ഭര്‍ത്താവ്. രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവും മക്കളും നാട്ടിലാണ്. അല്‍ ഹനൂഫ് കോണ്‍ട്രാക്ടിങ് കമ്പനിക്ക് കീഴില്‍ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തിയത്. ഒരാഴ്ചയോളമായി കിംഗ് അബ്ദുല്‍അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ജിദ്ദയില്‍ നടത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.