മലപ്പുറം- സൗദിയിൽനിന്നുള്ള ചാർട്ടർ ഫ്‌ളൈറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാറാണ് ഇനി ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എന്നാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തടസം സൃഷ്ടിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചാർട്ടർ വിമാനത്തിന് ആവശ്യമായ അനുമതി നൽകിയിട്ടുണ്ട്. ഇനി അതിൽ സംസ്ഥാന സർ്ക്കാറുകളാണ് നടപടി സ്വീകരിക്കേണ്ടത്. സംസ്ഥാന സർക്കാർ ഊർജസ്വലമായി രംഗത്തുവന്നാൽ പ്രവാസികളുടെ ദുരിതം തീരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക