കൊച്ചി- പാചക വാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് കൂടിയത്. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി.
വാണിജ്യ സിലിണ്ടറിന് 109 രൂപയും കൂട്ടി. പുതിയ വില 1125 ആയി വർധിച്ചു. പുതിയ വില ഇന്ന് പ്രാബല്യത്തിൽ വന്നു. രാജ്യാന്തര വിപണിയിലെ വില കൂടിയതാണ് ഇന്ത്യയിലും വില വർധിപ്പിക്കാൻ കാരണമെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ആദ്യമായാണ് പാചക വാതക വില എണ്ണ കമ്പനികൾ വർധിപ്പിക്കുന്നത്. അതേസമയംപ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജനയിലൂടെയുള്ള സൗജന്യ സിലിണ്ടറുകൾക്ക് വില വർധന ബാധകമല്ലെന്ന് എണ്ണ കമ്പനികൾ വ്യക്തമാക്കി.