തിരുവനന്തപുരം- കേരളത്തില്‍ കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതോടെ നാല് മാസം നീണ്ടുനില്‍ക്കുന്ന മഴക്കാലത്തിന് തുടക്കമായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. പ്രതീക്ഷിച്ചതിലും നാല് ദിവസം മുമ്പാണ് മഴ എത്തിയിരിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് കാലവര്‍ഷമെത്തുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് തുടര്‍ച്ചയായ മഴയുണ്ടാവും. സാധാരണ നിലയിലുള്ള മഴയാണ് ഈ കാലവര്‍ഷത്തിലും ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈനെറ്റ് കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതായി ശനിയാഴ്ച അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥാ വകുപ്പ് ഇത് നിഷേധിച്ചിരുന്നു.