അല്‍ ഹസ- മലപ്പുറം പൊന്മള പൂവാടന്‍ ഇസ്മായില്‍ മാസ്റ്ററുടെ മകന്‍ എന്‍ജിനിയര്‍ ശംസീര്‍ പൂവാടന്‍ (30) നിര്യാതനായി. ശാരീരിക പ്രയാസങ്ങളെത്തുടര്‍ന്നു ആശുപത്രിയിലെത്തിച്ചെങ്കിലും ഉടന്‍ മരണപ്പെടുകയായിരുന്നു. മുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റിവായിരുന്നു ഫലം എന്നാണു കമ്പനി വൃത്തങ്ങള്‍ അറിയിച്ചത്. മരണ കാരണം കോവിഡ് ആണോ എന്ന് ഉറപ്പിച്ചു പറയണമെങ്കില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കണം.
സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് എന്‍ജിനിയറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഭാര്യയുടെ പ്രസവം കഴിഞ്ഞ് കുട്ടിയെ കാണാന്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ശംസീര്‍. മൃതദേഹം ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ ഉണ്ട്. കമ്പനി മാനേജ്‌മെന്റ് നടപടിക്രമങ്ങള്‍ ചെയ്തു വരുന്നു.
അല്‍ഹസയിലെ സാമൂഹിക പ്രവര്‍ത്തകരും കമ്പനി മാനേജ്‌മെന്റുമായി ബന്ധപ്പെട്ടിട്ടുണ്ട്.