Sorry, you need to enable JavaScript to visit this website.

ദോഫറില്‍ കനത്ത മഴയുണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത് - ഉഷ്ണമേഖല മാന്ദ്യം കാരണത്താല്‍ ദോഫര്‍ മേഖലയില്‍ കൂടുതല്‍ കനത്ത മഴ പെയ്യാനിടയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പ്രളയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും അവര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദോഫറില്‍ അതിശക്തമായി കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (പി.എ.സി.എ)  ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. നേരത്തെയുണ്ടായ പ്രളയത്തില്‍ നിരവധി പേര്‍ കുടുങ്ങിയിരുന്നു. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുകയും പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുകയും ചെയ്തു.
ദോഫറിന്റെ തീരദേശ നഗരമായ മിര്‍ബത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ 10 അംഗ കുടുംബത്തെ വീട്ടില്‍നിന്ന് രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക മാറ്റിയതായി ഒമാന്‍ പോലീസ് അറിയിച്ചു. ദോഫറില്‍ പ്രളയ സമയത്ത് ജീവന്‍ അപകടത്തിലാക്കിയതിന്റെ പേരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. അപകടകരമായ സാഹചര്യത്തില്‍ നിയമം മറികടക്കുന്നവര്‍ മൂന്ന് മാസം ജയില്‍വാസം അനുഭവിക്കേണ്ടിയും 500 ഒമാനി റിയല്‍ പിഴയും നല്‍കേണ്ടിയും വരുമെന്ന് പോലീസ് പറഞ്ഞു. ശക്തമായ മഴയെ തുടര്‍ന്ന് ദോഫറില്‍ ശനിയാഴ്ച മാത്രം മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

 

Tags

Latest News