ഇടുക്കി- മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ജോലി ചെയ്തിരുന്ന കാന്തല്ലൂര്‍ സ്വദേശികള്‍ അറുപത് ദിവസത്തെയാതനകള്‍ക്കൊടുവില്‍ ഡി. വൈ. എഫ് .ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖറിന്റെസഹായത്താല്‍ സ്വന്തം നാട്ടില്‍ എത്തി. മഹാരാഷ്ട്രയിലെ ഒസാമബാദിലെ ഗാല്‍ മെയ്ഡ് എന്ന കമ്പനിയിലാണ് കാന്തല്ലൂര്‍കോവില്‍ക്കടവ് , മറയൂര്‍ എന്നിവിടങ്ങളിലുള്ള ഒന്‍പത് പേര്‍ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്തിരുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്അടുത്ത ദിവസം കമ്പനിജീവനക്കാര്‍ക്ക് മൂന്ന് മാസംഅവധിനല്‍കി വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉള്‍പ്പെടെഇരുനൂറ് പേരാണ് ഉണ്ടായിരുന്നത്.ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി ലോറികളും ട്രക്കുകളും വന്നു മടങ്ങുന്ന ഷോളാപ്പൂരിലേക്ക്നടന്നു വരുകയായിരുന്നു. ഈ സമയംലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു എന്നപേരില്‍ അറസ്റ്റ് ചെയ്ത്ഷോളാപ്പൂരിലുള്ളനജന്‍ മറാത്തി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍
എത്തിച്ചു.
മറയൂര്‍ സ്വദേശിവിനീഷ്, കോവില്‍ക്കടവ് സ്വദേശികളായ ആഷിഖ്, ഷാരൂക്ക്, നസീര്‍,കാന്തല്ലൂര്‍സ്വദേശികളായ രാജേഷ് കണ്ണന്‍, ഹരിഹരന്‍, പ്രശാന്ത്, ഗണപതി,വിഘ്‌നേഷ്,രതിഎന്നിവരാണ് ഉണ്ടായത്.രണ്ടു ദിവസം താമസ സൗകര്യവും ഭക്ഷണവും നല്‍കാതിരുന്നതോടെ തമിഴ്‌നാട് സ്വദേശികള്‍പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന്നിരപരാധികള്‍ ഉള്‍പ്പെടെഎല്ലാവര്‍ക്കും നേരെ ക്രൂരമായ ലാത്തിചാര്‍ജാണ് പോലീസ് നടത്തിയത്.പോലീസ് അതിക്രമംമൊബൈലില്‍ പകര്‍ത്തിമനുഷ്യാവകാശ പ്രവര്‍ത്തകര്‍ കേരളത്തിലെ ചാനലുകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അയച്ചു നല്‍കി.
തുടര്‍ന്ന് പലരും വിവിധ സ്ഥലങ്ങളിലേക്ക് മാറി. അവസാനം കാന്തല്ലൂര്‍സ്വദേശികളായ ഒന്‍പത് പേര്‍ ഉള്‍പ്പെടെ
മലയാളികളായ 24 പേര്‍ മാത്രമായി. ഭക്ഷണം പോലും ലഭിക്കാതെ കഴിയുന്ന ഇവരുടെ വിവരം അറിഞ്ഞ കോയമ്പത്തൂര്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി മഹാരാജ്മഹാരാഷ്ട്രഡി.വൈ. എഫ്.ഐ സംസ്ഥാന സെക്രട്ടറിയും മലയാളിയുമായ പ്രീതിശേഖറിനെ അറിയിച്ചു. പ്രീതീശേഖര്‍മുംബൈ കേരളീയം സംഘടനയുടെ പ്രസിഡന്റും വ്യവസായിയുമായ ഇടുക്കി
സ്വദേശി ഹരിഹരനെ ബന്ധപ്പെടുകയും ഇവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ ബസ് സൗകര്യം ഒരുക്കുകയും ചെയ്തു. ഇവരെ വൈദ്യ പരിശോധന നടത്തിമൂന്നാര്‍ ശിക്ഷക് സദനില്‍ ക്വാറന്റൈന്‍ ചെയ്തു.