പത്തനംതിട്ട- ബിഹാറിലേക്ക് പോകാനുളള കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ നാളേക്ക് മാറ്റിയതിനെ തുടര്‍ന്ന് തൊഴിലാളികളുടെ പ്രതിഷേധം
കോഴഞ്ചേരി പുല്ലാട്, അടൂര്‍ ഏനാത്ത്, ആനപ്പാറ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരെ പോലീസ് ലാത്തി വീശി ഓടിച്ചു. പത്തനംതിട്ടയിലെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബിഹാറിലേക്ക് പോകാനാണ് ഇവര്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്.
തിരുവല്ല വഴി കടന്നുപോകേണ്ടിയിരുന്ന ട്രെയിന്‍ അവസാനനിമിഷമാണ് റദ്ദാക്കിയത്. 1500 പേര്‍ക്ക് ബിഹാറിലേക്ക് പോകാനാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്. ജില്ലയിലെ വിവിധ ഇടങ്ങളില്‍നിന്ന് തൊഴിലാളികളെ എത്തിക്കുന്നതിനുള്ള വാഹന സൗകര്യുവും ഇവര്‍ക്കുള്ള ഭക്ഷണവം ഒരുക്കിയിരുന്നു. സാധനങ്ങളുമായാണ് തൊഴിലാളികള്‍ എത്തിയിരുന്നത്.
എന്നാല്‍ ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നാളെയെ പുറപ്പെടുവെന്ന് അവസാനനിമിഷമാണ് അറിയിപ്പ് വന്നത്. കോഴഞ്ചേരിയിലെ പുല്ലാട്, അടൂര്‍ ഏനാത്ത്, പത്തനംതിട്ടയിലെ ആനപ്പാറ എന്നിവിടങ്ങളിലാണ് തൊഴിലാളികള്‍ സംഘടിത പ്രതിഷേധമുയര്‍ത്തിയത്. തുടര്‍ന്ന് പോലീസ് എത്തി ലാത്തി വീശിയതോടെ ഇവര്‍ പിരിഞ്ഞ് പോയി.