കോട്ടയം- ജില്ലാ ആശുപത്രിയില്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാതെയുള്ള നഴ്‌സുമാരുടെ അഭിമുഖം നിര്‍ത്തിവെക്കാന്‍ ഡിഎംഒയുടെ നിര്‍ദേശം. കോട്ടയം ജില്ലാ ആശുപത്രിയില്‍ നടത്തിയ അഭിമുഖത്തില്‍ സാമൂഹിക അകലം പാലിക്കാതെ നൂറു കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ നിന്നതിനെ തുടര്‍ന്നാണ് ഡിഎംഒ നിര്‍ദേശം നല്‍കിയത്.റോഡിലേക്ക് ക്യൂ നീണ്ടതോടെ ആംബുലന്‍സുകള്‍ക്ക് പോലും ആശുപത്രിക്കുള്ളിലേക്ക് കടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയായി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗതാഗതം നിയന്ത്രിക്കാനാണ് പൊലീസ് ശ്രമിച്ചത്.
ആശുപത്രിയില്‍ ഒരു മാസത്തെ താത്കാലിക ഒഴിവിലേക്കാണ് അഭിമുഖം നടത്തിയത്. 21 ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഇത്രയധികം പേര്‍ വരുമെന്ന് കരുതിയിരുന്നില്ലെന്നും അഭിമുഖം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ് പറഞ്ഞു. ഇനി ഓണ്‍ലൈനില്‍ അഭിമുഖം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചതായി അഭിമുഖത്തിനെത്തിയവര്‍ പറഞ്ഞുകോട്ടയത്തെ കോവിഡ് ആശുപത്രിയാണ് ജില്ലാ ആശുപത്രി. നിലവില്‍ ഇവിടെ രോഗികളില്ലെന്നതാണ് ആശ്വാസം നല്‍കുന്നത്.