മലപ്പുറം- മദ്യപിച്ച് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. അരീക്കാട് സ്വദേശിയും തിരൂര്‍ കട്ടച്ചിറയില്‍ താമസക്കാരനുമായ ചട്ടിക്കല്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ ശിഹാബുദ്ധീന്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഇയാള്‍ക്കൊപ്പം കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിപി അങ്ങാടി സ്വദേശി അഹ്‌സന്‍ എന്നയാളിന്റെ നില ഗുരുതരമാണ്.
ഇന്നലെ വൈകീട്ടാണ് സംഭവം. താനൂര്‍ റെയില്‍വേ ലൈനിനോട് ചേര്‍ന്ന് അണ്ടര്‍ബ്രിഡ്ജിന് സമീപം വെച്ചാണ് കത്തിക്കുത്ത് നടന്നത്. താനൂര്‍ സ്വദേശി സൂഫിയാന്‍,തെയ്യാല സ്വദേശി രാഹുല്‍ എന്നിവരാണ് ഇരുവരെയും കുത്തിയതെന്നാണ് പോലിസ് പറയുന്നത്. ഇവര്‍ക്കായി പോലിസ് അന്വേഷണം തുടങ്ങി.