കൊല്ലം- ഉത്ര കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. സൂരജ് സ്വന്തം ഭാര്യയെ കൊന്നതിന് പിന്നില്‍ ഭീമമായ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഉത്രയുടെ പേരില്‍ വലിയ തുക ഇന്‍ഷൂറന്‍സ് എടുത്തിരുന്നുവെന്നാണ് പോലിസിന് വിവരം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇന്‍ഷൂറന്‍സ് രേഖകള്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഉത്ര കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇന്‍ഷൂറന്‍സ് എടുത്തിരിക്കുന്നത്.
ഈ തുക തട്ടിയെടുക്കാനാണ് സൂരജ് കൊലപാതകം നടത്താന്‍ പദ്ധതിയിട്ടതെന്നാണ് വിവരം. അതേസമയം ഇന്ന് കസ്റ്റഡി കാലാവധി തീരുന്ന സൂരജ് അടക്കമുള്ള രണ്ട് പ്രതികളുടെയും കസ്റ്റഡി ദീര്‍ഘിപ്പിച്ചു തരാന്‍ പോലിസ് കോടതിയില്‍ ആവശ്യപ്പെടും. പാമ്പിനെ ഉപയോഗിച്ചുള്ള കൊലാതകരമായതിനാല്‍ വനംവകുപ്പും പ്രതികളെ കസ്റ്റഡിയില്‍ ചോദിച്ചേക്കും. നാലു കേസുകളാണ് രണ്ട് പ്രതികള്‍ക്കും എതിരെ വനംവകുപ്പ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.