ദുബായ്- യു.എ.ഇയില്‍നിന്ന് മംഗളൂരുവിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം തിങ്കളാഴ്ച. റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 9.45 നു പുറപ്പെടുന്ന വിമാനം ഫോര്‍ച്യൂണ്‍ ഗ്രൂപ്പ് ഹോട്ടല്‍സ് ചെയര്‍മാന്‍ പ്രവീണ്‍ ഷെട്ടിയാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോട്ടല്‍ ഗ്രൂപ്പിന്റെ 105 ജീവനക്കാര്‍ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ട്.
ഇക്കാര്യം സ്ഥിരീകരിച്ച കോണ്‍സുല്‍ ജനറല്‍ വിപുല്‍, 180 പേരാണ് മൊത്തം ഈ വിമാനത്തില്‍ പോകുന്നതെന്ന് അറിയിച്ചു.
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മുടങ്ങിയിരിക്കെ, ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഈ മാസം 26-ന് സ്വകാര്യ കമ്പനികള്‍ക്കും സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
അബുദാബിയില്‍നിന്ന് നേരത്തെ തന്നെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ പോയതിനാല്‍ റാസല്‍ഖൈമയില്‍നിന്ന് മംഗളൂരുവിലേക്ക് ജൂണ്‍ ഒന്നിനു പോകുന്ന വിമാനം ആദ്യത്തെ ചാര്‍ട്ടേഡ് വിമാനമല്ലെന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.