അബുദാബി- ദേശീയ അണുനശീകരണ യജ്ഞത്തിന്റെ സമയം പുനഃക്രമീകരിച്ചു. ശനി മുതല്‍ രാത്രി 10 ന് തുടങ്ങി രാവിലെ 6 വരെയാണ് പുതിയ സമയം. നേരത്തെ രാത്രി 8 മുതല്‍ ആറ് വരെ ആയിരുന്നു.
പുതിയ തീരുമാനത്തിന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി എന്നിവ അനുമതി നല്‍കിയിട്ടുണ്ട്.
അണുനശീകരണ സമയത്ത് ആളുകള്‍ പുറത്തിറങ്ങുന്നതിനും വാഹനങ്ങള്‍ ഓടുന്നതിനും നിയന്ത്രണമുണ്ടാകും.