മസ്‌കത്ത്- കോട്ടപ്പുറം പരവൂര്‍ സ്വദേശി പ്രശാന്തിനെ (40) സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുംറൈത്തിലെ താമസ സ്ഥലത്തു കൈയും കഴുത്തും മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുംറൈത്തിലെ സ്വകാര്യ ട്രാവല്‍സിലെ ജീവനക്കാരനായിരുന്നു. എട്ടു മാസം മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. റോയല്‍ ഒമാന്‍ പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: ശശിധരന്‍, മാതാവ്: പ്രഭ. ഭാര്യ: സുദിന (റെയില്‍വെ ജീവനക്കാരി), മക്കള്‍: നവനീദ്, നിയോദ്.