കൊണ്ടോട്ടി- ചരിത്രപ്രസിദ്ധമായ കൊണ്ടോട്ടിയിലെ ഖുബ്ബ സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നുവെന്ന വ്യാജ പ്രചാരണവുമായി സംഘ്പരിവാർ കേന്ദ്രങ്ങൾ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പേരിലുള്ള എക്കൗണ്ട് വഴിയാണ് പ്രചാരണം നടത്തുന്നത്. കൊണ്ടോട്ടി ഖുബ്ബയുടെ ചിത്രത്തിന് താഴെ ഇത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പഴയങ്ങാടി പള്ളിയാണെന്നും ഒരുകാലത്ത് സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നുവെന്നുമാണ് എഴുതിവെച്ചിരിക്കുന്നത്. അജിത് ഡോവലിന്റെ പേരിലുള്ള ഈ എക്കൗണ്ട് 397,589 പേർ ലൈക്ക് ചെയ്തിട്ടുണ്ട്. 424,474 പേരാണ് ഈ എക്കൗണ്ട് ഫോളോ ചെയ്യുന്നത്. വ്യാജ പ്രചാരണം നടത്താന്‍ ഇത്തരത്തിലുള്ള നിരവധി ഫെയ്ക്ക് എക്കൌണ്ടുകള്‍ സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
അറേബ്യൻ-പേർഷ്യൻ വാസ്തു വിദ്യയിൽ കേരളത്തിൽ ആദ്യം നിർമിക്കപ്പെട്ട സ്മാരകമാണ് കൊണ്ടോട്ടി ഖുബ്ബ. കൊണ്ടോട്ടി തങ്ങൾ കുടുംബത്തിലെ പ്രഥമൻ മുഹമ്മദ് ഷാ തങ്ങളുടെ സ്മരണാർത്ഥം 1814ൽ തങ്ങളുടെ രണ്ടാമത്തെ പിൻഗാമിയായ ഇഷ്ത്വാഖ് ഷാ തങ്ങളാണ് ഖുബ്ബ നിർമിച്ചത്. മുഹമ്മദ് ഷാ തങ്ങളുടെ ഖബറിനോടനുബന്ധിച്ചാണ് സമചതുരാകൃതിയിൽ ഖുബ്ബ നിർമിച്ചത്.