തിരുവനന്തപുരം- വര്‍ഗീയ ശക്തികള്‍ക്ക് എതിരെ അവസാന നിമിഷം വരെ അചഞ്ചലമായി പോരാടിയ നേതാവായിരുന്നു എംപി വിരേന്ദ്രകുമാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.അദ്ദേഹവുമായി തനിക്ക് പതിറ്റാണ്ടുകളുടെ ഉറ്റബന്ധമാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.രാഷ്ട്രീയപരമായി ഭിന്ന ചേരിയിലായിരുന്നുവെങ്കിലും വ്യക്തിബന്ധം കാത്ത് സൂക്ഷിച്ചിരുന്നയാളാണ് വീരേന്ദ്രകുമാര്‍.മാധ്യമമേഖലയിലും വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സ്വീകരിച്ചത്.
പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത് പ്രശ്നവും ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്ന നേതാവായിരുന്നു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന എംഎല്‍എമാരുടെയും എം പിമാരുടെയും സംയുക്തയോഗത്തില്‍ പങ്കെടുത്ത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യത്തിന്റെ ഐക്യം തകര്‍ക്കുകയും ചെയ്യുന്ന വര്‍ഗീയതയ്ക്കെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ നേതാവായിരുന്നു. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു.ആ വേര്‍പാടില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉള്ള തീവ്രമായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.