കോഴിക്കോട്- മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രത്തിനൊപ്പം പ്രചരിപ്പിച്ച മുസ്‌ലിംലീഗ് പ്രവര്‍ത്തകന് എതിരെ കേസെടുത്തു. കട്ടിപ്പാറ വെട്ടി ഒഴിഞ്ഞത്തോട്ടം പാടത്തുംകുഴിയില്‍ ഹമീദിനെതിരെയാണ് താമരശേരി പോലിസ് കേസെടുത്തത്. 'നമ്മുടെ കട്ടിപ്പാറ ' എന്ന വാട്‌സ്ആപ് ഗ്രൂപ്പിലൂടെയാണ് ഇയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് പ്രചരിപ്പിച്ചത്. സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു കുറ്റകൃത്യം. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോകള്‍ പ്രചരിപ്പച്ചതായി പോലിസ് പറഞ്ഞു.