തൃശൂര്‍- തൃശൂര്‍ നഗരമധ്യത്തില്‍ ശക്തന്‍ ബസ് സ്റ്റാന്റിന് സമീപം കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത് കണ്ടെത്തി എക്‌സൈസ് സംഘം. ബസ് സ്റ്റാന്റിന് സമീപം കഞ്ചാവ് ചെടിയുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒന്നര അടി നീളമുള്ള ചെടി കണ്ടെത്തിയത്. ലോക്ക്ഡൗണില്‍ ആളുകളില്ലാത്ത സാഹചര്യം മുതലെടുത്ത് ചിലര്‍ മനപൂര്‍വ്വം നട്ടുവളര്‍ത്തിയതാണ് കഞ്ചാവ് ചെടിയെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ആരാണ് ചെടി നട്ടതെന്ന വിവരവും ലഭിച്ചതായും സമീപത്തെ സിസിടിവികള്‍ പരിശോധിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലോക്ക്ഡൗണില്‍ ബസ് സ്റ്റാന്റ് അടച്ചിട്ടതിനാല്‍ ജനങ്ങളുടെ ഇടപെടല്‍ ഇല്ലാതിരുന്ന സമയത്താണ് കഞ്ചാവ് ചെടി നട്ടതെന്നാണ് കരുതുന്നത്.