റിയാദ്- പ്രതീക്ഷയറ്റ് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ കെ.എം.സി.സി മുന്നോട്ട് വരുമെന്നും റിയാദിൽ നിന്നും തിരിക്കുന്ന മുഴുവൻ പ്രവാസികൾക്കും ക്വാറന്റൈൻ സൗകര്യമൊരുക്കാൻ റിയാദ് സെൻ ട്രൽ കമ്മിറ്റി തയ്യാറാണെന്നും കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഈയൊരു പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണ്. ജോലിയും വരുമാനവുമില്ലാതെ മാസങ്ങളായി ഭക്ഷണത്തിന് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്ന, രോഗ ഭീതിയുടെ നിഴലിൽ കഴിഞ്ഞിരുന്ന ഒരു സമൂഹമാണ് തിരിച്ചെത്തുന്നത്. പലരും ടിക്കറ്റെടുക്കാൻ പോലും പണമില്ലാതെ പ്രയാസപ്പെടുന്നവരാണ്. പ്രവാസികളെ സ്വീകരിക്കാൻ കേരളം ഒരുക്കമാണെന്ന് നാഴികക്ക് നാല്പത് വട്ടം ആണയിട്ടവർ, തിരിച്ചു വരവ് തുടങ്ങിയതോടെ കച്ചവടക്കണ്ണോടെ പ്രവാസികളെ പിഴിയാൻ രംഗത്ത് വന്നത് പ്രവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പണക്കാർ മാത്രമല്ല, പാവപ്പെട്ടവനും ക്വാറന്റൈൻ സൗകര്യത്തിന് പണം കൊടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രവാസി സ്‌നേഹത്തിന്റെ കാപഠ്യമാണ് ഇവിടെ വെളിച്ചത്ത് വന്നിരിക്കുന്നത്.
മലയാളം ന്യൂസ് വാർത്താ അപ്‌ഡേറ്റുകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കേരളത്തിന്റെ നട്ടെല്ലായ പ്രവാസികൾ അവരുടെ നട്ടെല്ലൊടിഞ്ഞത് മൂലമാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ലക്ഷണക്കണക്കിന് പ്രവാസികളിൽ ഒരു ന്യൂനപക്ഷം മാത്രമാണ് ഈ സമയത്ത് പിടിച്ചു നിൽ ക്കാനാവതെ വരുന്നത്. ഇവരോടാണ് യാതൊരു ദാക്ഷീണ്യവുമില്ലാതെ കേരള മുഖ്യമന്ത്രി ഇത്രയും ക്രൂരമായി പ്രതികരിച്ചിരിക്കുന്നത്. നാട്ടിൽ ദുരന്തങ്ങൾ വന്നപ്പോൾ മന്ത്രിപടയെയും നയിച്ച് പ്രവാസികളെ തേടിയെത്തിയ പിണറായി, രാപ്പകലന്യേ വിയർപ്പൊഴുക്കുന്ന സാധാരണക്കാരനായ പ്രവാസിയുടെ ജീവിതം മനസ്സിലാക്കിയിട്ടില്ല. കേരളത്തിന് തീരാകളങ്കമായി മാറിയ ഈ പ്രസ്താവന പിൻ വലിച്ച് തിരിച്ചു വരുന്ന പ്രവാസികൾ ക്ക് മതിയായ സൗകര്യങ്ങളോടെ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യമൊരുക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.