ജിദ്ദ- ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി ആഭ്യന്തര വിമാന സർവീസുകൾ ഈ മാസം 31(ഞായറാഴ്ച) മുതൽ ആരംഭിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു. ഘട്ടംഘട്ടമായി കോവിഡ് ലോക്ഡൗൺ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം, രാജ്യാന്തര സർവീസുകൾക്കുള്ള വിലക്ക് തുടരും. ഈ മാസം 31 മുതൽ വിവിധ മേഖലകളിൽ നേരത്തെ തന്നെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയുടെ ദേശീയ വിമാനക്കമ്പനികള്‍ രാജ്യത്തെ 11 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ് തുടങ്ങുന്നത്.
രണ്ടാഴ്ചക്കുള്ളില്‍ മാത്രമേ എല്ലാ സെക്ടറുകളില്‍ നന്നും സര്‍വീസ് തുടങ്ങുകയുള്ളൂ. ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമാം, മദീന, അല്‍ഖസീം, അബഹ, തബൂക്ക്, ജിസാന്‍, ഹായില്‍, അല്‍ബാഹ, നജ്‌റാന്‍ എയര്‍പോര്‍ട്ടുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് ആരംഭിക്കാനിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ കോവിഡ് വ്യാപന നിയന്ത്രണ വ്യവസ്ഥകള്‍ പാലിച്ചാണ് സര്‍വീസ്. മാര്‍ച്ച് 21നാണ് വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്.