മഞ്ചേരി- അരീക്കോട് ദുരഭിമാനക്കൊലക്കേസിൽ പ്രതിയായ അച്ഛനെ കോടതി വെറുതെവിട്ടു. മകൾ ആതിരയെ കൊലപ്പെടുത്തിയ പ്രതി രാജനെയാണ് കോടതി വെറുതെ വിട്ടത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2018 മാർച്ചിലാണ് മകൾ ആതിരയെ(22) അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജൻ കുത്തിക്കൊലപ്പെടുത്തിയത്. മകൾ ദലിത് വിഭാഗത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കുന്നതുമൂലം കുടുംബത്തിനുണ്ടാകുന്ന അപമാനം ഭയന്നാണ് കൊലപാതകം നടത്തിയത്. ദലിത് യുവാവുമായുളള പ്രണയത്തിൽ നിന്ന് ഒഴിഞ്ഞു മാറണമെന്ന് മകൾ ആതിരയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. മറ്റു മാർഗമില്ലാതെ വന്നപ്പോഴാണ് വിവാഹത്തിന് സമ്മതിച്ചത്. മദ്യലഹരിയിലായിരുന്നു മകളെ പിന്തുടർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു കൊല്ലുകയായിരുന്നു.